ലഹരി മരുന്ന് വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
Dec 28, 2025, 14:28 IST
കോഴിക്കോട്: ഫറോക്കിൽ ഭർത്താവിന്‍റെ വെട്ടേറ്റ് ചികിത്സയിലിരുന്ന ഭാര്യ മരിച്ചു. ഫറോക്ക് അണ്ടിക്കാടൻ കുഴിയിൽ മുനീറയാണ് മരിച്ചത്. കേസിൽ ഭർത്താവ് അബ്ദുൽ ജബ്ബാറിനെ അറസ്റ്റു ചെയ്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ലഹരിക്കടിമയായ പ്രതി അബ്ദുൾ ജബ്ബാർ കഴിഞ്ഞ ബുധനാഴ്ചയാണ് ഭാര്യയെ ആക്രമിക്കുന്നത്. ലഹരി വാങ്ങാനായി ഭാര്യയോട് പണം ചോദിച്ചു. ഭാര്യ തരില്ലെന്ന് പറഞ്ഞതോടെ വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കൊടുവാളുപയോഗിച്ചായിരുന്നു ആക്രമണം. തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
മുനീറയ്ക്കും അബ്ദുൾ ജബ്ബാറിനും ആറും എട്ടും വയസുള്ള 2 പെൺകുട്ടികളുണ്ട്. മുനീറ ജോലിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത്.