നടക്കാൻ കഴിയാത്തത് കൊണ്ട് ആംബുലൻസിൽ കയറി; ഒടുവിൽ സമ്മതിച്ച് സുരേഷ് ഗോപി
Oct 31, 2024, 10:53 IST
തൃശ്ശൂർ പൂരം നഗരിയിൽ ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യായിരുന്നു, ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്തത് കൊണ്ടാണ് ആംബുലൻസ് ഉപയോഗിച്ചത്. നടക്കാൻ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ഒരുപറ്റം യുവാക്കളാണ് കരുവന്നൂർ കേസ് മറയ്ക്കാനാണ് പൂരം വിവാദം ഉയർത്തുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പൂരം നഗരിയിൽ ആംബുലൻസിൽ പോയില്ലെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ച ആകാമെന്നും ആയിരുന്നു സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്ക് വിടട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.