ഹോം › കേരളം

താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിൽ; പേടിയും ആശങ്കയുമില്ലെന്ന് അൻവർ

By MJ Desk · 27 Sep 2024, 08:18 AM

മുഖ്യമന്ത്രി തന്നെ കള്ളനാക്കാൻ ശ്രമിച്ചെന്ന് പിവി അൻവർ. കള്ളക്കടത്തുകാരൻ ആക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല. താൻ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയൻ എന്നെ കുറച്ച് കാണാൻ പാടില്ലായിരുന്നു. തനിക്കെതിരെ ഇപ്പോൾ ഉയരുന്ന വിമർശനം സ്വാഭാവികമാണ്. അതിൽ പേടിയോ ആശങ്കയോ ഇല്ല താനിപ്പോൾ നിൽക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാരണ ജനങ്ങൾ എന്നെ മനസ്സിലാക്കും. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പിണറായി വിജയന് പേടിയാണ്. എന്താണ് പി ശശിയുടെ മാതൃകാപ്രവർത്തനമെന്നും അൻവർ ചോദിച്ചു. എഡിജിപി അജിത് കുമാർ അനധികൃത സ്വത്ത് സമ്പാദിച്ചതിന്റെ രേഖകളടക്കമാണ് നൽകിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല മുഖ്യമന്ത്രി എടുക്കേണ്ട നിലപാട് ഇതായിരുന്നില്ല. താൻ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സ്വർണക്കടത്തും തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലും സംബന്ധിച്ച ആരോപണം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›