{"vars":{"id": "89527:4990"}}

മുഖത്തടിച്ചു, നീ കൊള്ളാലോ എന്ന് പറഞ്ഞ് റൂമിലേക്ക് കൊണ്ടുപോയി; നേരിട്ടത് ക്രൂര പീഡനമെന്ന് സ്പാ കേസിലെ അതിജീവിത
 

 

തിരുവല്ല സ്പായിൽ വെച്ച് നേരിട്ടത് ക്രൂരപീഡനമെന്ന് കൂട്ടബലാത്സംഗ കേസിലെ അതിജീവിത. 50,000 രൂപ വന്നവർ ആവശ്യപ്പെട്ടു. ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. ഫോണിൽ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പറഞ്ഞു

നന്നായിട്ട് ഉപദ്രവിച്ചു. മുടിയിലും കയ്യിലും പിടിച്ചുവലിച്ചു. ഭയങ്കര ഉപദ്രവമായിരുന്നു. നീ ഇങ്ങുവന്നേ, കൊള്ളാമല്ലോ എന്ന് പറഞ്ഞ് ഒരു റൂമിലേക്ക് കൊണ്ടുപോയി. ഉപദ്രവിക്കരുത്, ഒരു പെങ്ങളായിട്ട് കണ്ടുകൂടേ എന്ന് ചോദിച്ചപ്പോൾ, എന്റെ മുഖത്തടിച്ചു

എന്റെ പെങ്ങൾ എന്നാടീ വേശ്യാലയത്തിലാണോ നിൽക്കുന്നതെന്ന് പറഞ്ഞ് തെറി വിളിച്ചു. എന്റെ ഡ്രസെല്ലാം അഴിക്കാൻ പറഞ്ഞു. അഴിക്കില്ലെന്ന് പറഞ്ഞപ്പോൾ കത്തിയെടുത്ത് തൊണ്ടക്കുഴിയിൽ കുത്തി. ബലാത്സംഗത്തിനിടെ ദൃശ്യങ്ങൾ പകർത്തി. മൂന്ന് ലക്ഷം നിന്റെ സാർ തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു