അപമാനിച്ച് സംസാരിച്ചു; മലപ്പുറത്ത് ഡി.വൈ.എസ്.പിക്കെതിരെ വനിതാ എസ് ഐയുടെ പരാതി
Sep 16, 2025, 12:21 IST
മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി. മലപ്പുറം മുൻ ഡിസിആർബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിരെയാണ് വനിത എസ്ഐ മലപ്പുറം പോലീസിൽ പരാതി നൽകിയത്.
സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് എസ്ഐയുടെ പരാതി. കേസിൽ മൊഴിയെടുക്കുന്നതിനിടെ അപമാനിച്ച് സംസാരിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നതായി മലപ്പുറം പോലീസ് അറിയിച്ചു.