ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചു; പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ചു
May 30, 2026, 12:41 IST
തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ച ഒന്നരവയസുകാരന്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകന്‍ ആര്‍ഷിദ് ആണ് മരിച്ചത്. രണ്ടാനച്ഛന്‍ ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.
കുഞ്ഞിന്റെ മാതാവ് അഖില തമിഴ്‌നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്.