{"vars":{"id": "89527:4990"}}

കാലിൽ ആണി കയറി ചികിത്സക്കെത്തി; വീട്ടമ്മയുടെ കാൽവിരലുകൾ പറയാതെ മുറിച്ചുമാറ്റിയെന്ന് പരാതി
 

 

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ സമ്മതമില്ലാതെ മുറിച്ചുമാറ്റിയതായി പരാതി. കുത്തിയതോട് കിഴക്കേ മുഖപ്പിൽ സീനത്തിന്റെ(58) വിരലുകളാണ് മുറിച്ചുനീക്കിയത്. 

ബന്ധുക്കൾ സൂപ്രണ്ടിനും ഡിഎംഒക്കും പരാതി നൽകി. സെപ്റ്റംബർ 29നാണ് സീനത്ത് മെഡിക്കൽ കോളേജിൽ അഡ്മിറ്റായത്. 30ന് ഡ്രസ് ചെയ്യാനെന്ന് പറഞ്ഞു കൊണ്ടുപോയാണ് തള്ള വിരലിനോട് ചേർന്നുള്ള രണ്ട് വിരലുകൾ മുറിച്ചുമാറ്റിയത്. 

രോഗിയോടോ കൂട്ടിരിപ്പുകാരോടോ ഒന്നും അറിയിക്കാതെയായിരുന്നു നടപടി. പിന്നാലെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.