{"vars":{"id": "89527:4990"}}

കുളത്തിൽ വീണ ചെരുപ്പ് എടുക്കാൻ ഇറങ്ങി; അഞ്ച് വയസുകാരൻ മുങ്ങിമരിച്ചു
 

 

കോട്ടയത്ത് അഞ്ച് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ഹാത്തൂണിന്റെ മകൻ അസൻരാജാണ് മരിച്ചത്. ഇരുമ്പൂഴിക്കര ഗവ. എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്

ഇന്ന് വൈക്കം ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിന് സമീപത്തെ ആറാട്ടുകുളത്തിലാണ് സംഭവം. കുളത്തിൽ വീണ ചെരുപ്പ് എടുക്കാൻ ഇറങ്ങിയതായിരുന്നു അസൻരാജ്

അസൻരാജ് കുളത്തിൽ വീഴുന്നത് കണ്ട് രക്ഷിക്കാനായി നാലര വയസുകാരനും കുളത്തിലേക്ക് ചാടിയിരുന്നു. ഈ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു