ആരോഗ്യമന്ത്രി സർവവ്യാപി, പ്രശംസ അർഹിക്കുന്നു; കെ കെ ശൈലജയെ പുകഴ്ത്തി ശശി തരൂർ
ആരോഗ്യമന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയനിൽ വന്ന കെ കെ ശൈലജയെ കുറിച്ചുള്ള ലേഖനം
May 15, 2020, 15:19 IST
ആരോഗ്യമന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയനിൽ വന്ന കെ കെ ശൈലജയെ കുറിച്ചുള്ള ലേഖനം പങ്കുവെച്ചാണ് ശശി തരൂർ ആരോഗ്യമന്ത്രിയെ പ്രശംസിച്ചത്.
കൊവിഡ് കാലത്ത് ആരോഗ്യമന്ത്രി സർവവ്യാപി ആയിരുന്നുവെന്നും ഏറ്റവും ഫലപ്രദമായ പ്രവർത്തനം നടത്തിയെന്നും അംഗീകാരങ്ങൾ അർഹിക്കുന്നുവെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
കേരള സമൂഹവും ജനങ്ങളും അതിനെല്ലാമുപരിയായി ഹീറോകളാണെന്നും തരൂർ പറഞ്ഞു. കെ കെ ശൈലജയെ റോക്ക് സ്റ്റാർ എന്നാണ് ദ ഗാർഡിയൻ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രമുഖ ബ്രിട്ടീഷ് ജേർണലിസ്റ്റ് ലോറ സ്പിന്നിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്.