ഹോം › കേരളം

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി

By MJ Desk · 09 Apr 2025, 05:07 PM

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമവിരുദ്ധമായ ഇത്തരം ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ശക്തമാക്കുമെന്നും തെറ്റായ രീതികൾ അവലംബിക്കുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഏത് ചികിത്സാ രീതിയും സ്വീകരിക്കാൻ ഓരോരുത്തർക്കും ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് അവകാശമുണ്ട്, എന്നാൽ ഓരോ രാജ്യത്ത് അംഗീകരിക്കപ്പെട്ട ചികിത്സാ സംവിധാനങ്ങൾ തേടാനാണ് ശ്രമിക്കേണ്ടത് അതിന് യാതൊരുവിധത്തിലുള്ള വിലക്കും ഇല്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സിറാജുദ്ദീനുമായുള്ള പോലീസിന്റെ തെളിവെടുപ്പ് തുടരും.സിറാജുദ്ധീനെ പെരുമ്പാവൂരിലടക്കം എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.സിറാജുദ്ധീനുമായി മരണം സംഭവിച്ച ചട്ടിപ്പറമ്പിലെ വീട്ടിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›