ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാ ശ്രമം; നാല് പേർ അറസ്റ്റിൽ

കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച ഹെൽത്ത് ഇൻസ്പെക്ടറടക്കം നാല് പേരാണ് പിടിയിലായത്. ക്വാറന്റൈൻ ലംഘിച്ചെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ച
 

കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച ഹെൽത്ത് ഇൻസ്‌പെക്ടറടക്കം നാല് പേരാണ് പിടിയിലായത്. ക്വാറന്റൈൻ ലംഘിച്ചെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

വ്യാജ പ്രചാരണത്തിൽ മനം നൊന്താണ് ന്യൂമാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക ആത്മഹത്യാ ശ്രമം നടത്തിയത്. രക്തസമ്മർദം കുറയാനുള്ള ഗുളികകൾ വിഴുങ്ങിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ബംഗളൂരുവിൽ നിന്നും ഈ മാസം 19ന് വന്ന സഹോദരി സമ്പർക്കം പുലർത്തിയവരുമായി ആരോഗ്യ പ്രവർത്തക ഇടപഴകിയെന്നും ഇവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കണമെന്നുമായിരുന്നു ബിജെപി-കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ ഇവരെ ക്വാറന്റൈൻ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ന്യൂ മാഹി പഞ്ചായത്ത് വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് കോൺഗ്രസുകാരും ബിജെപിക്കാരും വ്യാജ പ്രാചരണവും സമരവും തുടങ്ങിയത്.