വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ കോട്ടയത്ത് എത്തി; സമ്പർക്കത്തിലേർപ്പെട്ട ആരോഗ്യ പ്രവർത്തക നിരീക്ഷണത്തിൽ

വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരനുമായി സമ്പർക്കത്തിലേർപ്പെട്ട കോട്ടയത്തെ ആരോഗ്യ പ്രവർത്തക നിരീക്ഷണത്തിൽ. പോലീസുകാരന്റെ ബന്ധു കൂടിയാണ് ഇവർ. കഴിഞ്ഞ പത്താം തീയതിയാണ് പാസ് മുഖേന പോലീസുകാരൻ കോട്ടയത്ത്
 

വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരനുമായി സമ്പർക്കത്തിലേർപ്പെട്ട കോട്ടയത്തെ ആരോഗ്യ പ്രവർത്തക നിരീക്ഷണത്തിൽ. പോലീസുകാരന്റെ ബന്ധു കൂടിയാണ് ഇവർ.

കഴിഞ്ഞ പത്താം തീയതിയാണ് പാസ് മുഖേന പോലീസുകാരൻ കോട്ടയത്ത് എത്തിയതും ബന്ധുക്കളുമായി സമ്പർക്കത്തിലേർപ്പെട്ടതും. കോട്ടയം മെഡിക്കൽ കോളജിലെ ജീവനക്കാരിയായ ആരോഗ്യ പ്രവർത്തകയെയാണ് ഇതിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

നഴ്‌സസ് ദിനവുമായി ബന്ധപ്പെട്ട പരിപാടികളിൽ ഇവർ സജീവമായിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇവരുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരെയും നിരീക്ഷണത്തിലാക്കും.