ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള് ഉള്ക്കടലില് ശക്തിപ്രാപിക്കുന്ന ന്യൂനമര്ദത്തിന്റെ ഫലമായി കേരളത്തില് വരും ദിവസങ്ങളില് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അഞ്ച് ജില്ലകളില് ഇന്നും നാളെയുമായി യെല്ലോ അലര്ട്ട്
 

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അഞ്ച് ജില്ലകളില്‍ ഇന്നും നാളെയുമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ കേരളത്തില്‍ ഇടിയോടുകൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ആന്ധ്ര-ഒഡീഷ തീരത്ത് കര തൊടും.