കാസർകോട് അതിശക്തമായ കാറ്റും മഴയും; ഉപജില്ലാ കലോത്സവ വേദി തകർന്നു, സ്‌കൂൾ കെട്ടിടത്തിലേക്ക് മരം മറിഞ്ഞുവീണു

അതിശക്തമായ കാറ്റിലും മഴയെയും തുടർന്ന് കാസർകോട് ഉപജില്ലാ കലോത്സവം നടക്കുന്ന സ്കൂളിലെ വേദിയും പന്തലും തകർന്നുവീണു. കൊളത്തൂർ ഗവ. ഹൈസ്കൂളിലെ വേദിയാണ് തകർന്നുവീണത് മത്സരം നടന്നുകൊണ്ടിരിക്കെയാണ് അപകടം.
 

അതിശക്തമായ കാറ്റിലും മഴയെയും തുടർന്ന് കാസർകോട് ഉപജില്ലാ കലോത്സവം നടക്കുന്ന സ്‌കൂളിലെ വേദിയും പന്തലും തകർന്നുവീണു. കൊളത്തൂർ ഗവ. ഹൈസ്‌കൂളിലെ വേദിയാണ് തകർന്നുവീണത്

മത്സരം നടന്നുകൊണ്ടിരിക്കെയാണ് അപകടം. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റുമെത്തിയതോടെ വേദി ആദ്യം തകരുകയും ഇതോടൊപ്പം തയ്യാറാക്കിയ പന്തലും തകർന്നു വീഴുകയായിരുന്നു.

അപകടത്തിൽ ഒരു അധ്യാപകന് പരുക്കേറ്റു. പന്തലിൽ ഉണ്ടായിരുന്നവർ അപകടം മനസ്സിലാക്കി ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

അതേസമയം കാസർകോട് രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം മറിഞ്ഞുവീണു. കെട്ടിടം തകർന്നിട്ടുണ്ട്. ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നതിനാൽ വലിയ അപകടം വഴിമാറുകയായിരുന്നു