തെക്കൻ ജില്ലകളിൽ കനത്ത മഴയും കാറ്റും; കോട്ടയത്ത് വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റും മഴയും. തലസ്ഥാന നഗരിയിൽ വൈകുന്നേരം നാല് മണിയോടെയാണ് മഴ ആരംഭിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് നിരവധി മരങ്ങൾ
 

സംസ്ഥാനത്ത് തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റും മഴയും. തലസ്ഥാന നഗരിയിൽ വൈകുന്നേരം നാല് മണിയോടെയാണ് മഴ ആരംഭിച്ചത്.

ശക്തമായ കാറ്റിനെ തുടർന്ന് നിരവധി മരങ്ങൾ പലയിടങ്ങളിലായി കടപുഴകിയതായി റിപ്പോർട്ടുകളുണ്ട്. മറ്റ് നാശനഷ്ടങ്ങളില്ല.. കോട്ടയത്തും ശക്തമായ കാറ്റും മഴയുമുണ്ടായി. കുറുവിലങ്ങാട് മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. കൃഷിസ്ഥലങ്ങൾ നശിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് വൈദ്യുതി തൂണുകൾ റോഡിലേക്ക് വീണു.