കാസർകോട് മഴയും കാറ്റും അതിശക്തമായി തുടരുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
 

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

കലാ കായിക മേളകളും നടത്താൻ പാടില്ല. അതേസമയം നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കലക്ടർ ഡി സജിത് ബാബു അറിയിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത്.

വെള്ളിയാഴ്ച കാസർകോട് ഉപജില്ലാ കലോത്സവം നടന്ന കൊളത്തൂർ സ്‌കൂളിലെ വേദിയും പന്തലുമൊക്കെ കനത്ത കാറ്റിൽ തകർന്നുവീണിരുന്നു. കുട്ടികളും അധ്യാപകരും എഴുന്നേറ്റ് ഓടിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. രാവണീശ്വലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മരം വീണ് കെട്ടിടം തകർന്നിരുന്നു. അവധിയായിരുന്നതിനാലാണ് ഇവിടെയും വൻ ദുരന്തം ഒഴിവായത്.