വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാഴം വെള്ളി ദിവസങ്ങളില് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളില് വ്യാഴാഴ്ച യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് ജില്ലകള് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്ട്ട്
 

സംസ്ഥാനത്ത് വ്യാഴം വെള്ളി ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കനത്ത കാറ്റിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്‌