അതിതീവ്ര മഴയ്ക്ക് സാധ്യത; വരും ദിവസങ്ങളിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,
 

കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

ജൂൺ 27ന് കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 25 മണിക്കൂറിൽ 204 മില്ലി മീറ്ററിലധികം മഴ ലഭിക്കുമെന്നാണ് പ്രവചനം. ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂൺ 24ന് ആലപ്പുഴ, എറണാകുളം, ഇടുക്കി
ജൂൺ 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി
ജൂൺ26ന് തൃശ്ശൂർ, പാലക്കാട്
ജൂൺ 27ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ കാസർകോട്
ജൂൺ 28ന് കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്‌