ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരും: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 24 മണിക്കൂർ കൂടി ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു മെയ്
 

സംസ്ഥാനത്ത് 24 മണിക്കൂർ കൂടി ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മെയ് 17ന് തൃശ്ശൂർ, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മെയ് 18ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115 മില്ലി മീറ്റർ വരെയുള്ള മഴയാണ് ലഭിക്കുക.