തുലാവർഷം കനക്കുന്നു: അമ്പൂരിയിൽ ഉരുൾപൊട്ടൽ; തുഷാരഗിരിയിൽ പാലം ഒലിച്ചുപോയി

സംസ്ഥാനത്ത് തുലാവർഷമെത്തിയതോടെ മിക്കയിടങ്ങളിലും ലഭിക്കുന്നത് കനത്ത മഴ. തിരുവനന്തപുരം അമ്പൂരി തൊടുമലയിൽ ഉരുൾപൊട്ടലുണ്ടായി. തൊടുമല ഓറഞ്ച് കാട്ടിലാണ് ഉരുൾപൊട്ടിയത്. നിരവധി കൃഷിനാശം സംഭവിച്ചു. ആളപായമില്ല കോഴിക്കോട് ജില്ലയുടെ
 

സംസ്ഥാനത്ത് തുലാവർഷമെത്തിയതോടെ മിക്കയിടങ്ങളിലും ലഭിക്കുന്നത് കനത്ത മഴ. തിരുവനന്തപുരം അമ്പൂരി തൊടുമലയിൽ ഉരുൾപൊട്ടലുണ്ടായി. തൊടുമല ഓറഞ്ച് കാട്ടിലാണ് ഉരുൾപൊട്ടിയത്. നിരവധി കൃഷിനാശം സംഭവിച്ചു. ആളപായമില്ല

കോഴിക്കോട് ജില്ലയുടെ മലയോര ഭാഗത്തും കനത്തമഴയാണ് ലഭിക്കുന്നത്. തുഷാരഗിരി പോത്തുണ്ടിയിൽ നിർമിച്ച താത്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പ്രളയത്തിൽ തകർന്ന പാലത്തിന് പകരം രണ്ട് മാസം മുമ്പ് ഒമ്പത് ലക്ഷം രൂപ ചെലവിൽ താത്കാലിക പാലം നിർമിച്ചത്.

തുഷാരഗിരി സമീപപ്രദേശങ്ങളിലെ റോഡുകളും തകർന്നിട്ടുണ്ട്. ഇന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.