തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ മലവെള്ളപ്പാച്ചിൽ; നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു, വീടുകൾ മുങ്ങി

തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ മലവെള്ളപ്പാച്ചിൽ. കാര്യോട് കുമ്പിൾമൂട് തോടുകര കവിഞ്ഞൊഴുകിയതോടെ പലയിടങ്ങളിലും വെള്ളം കയറി. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. അതിശക്തമായ മഴയാണ് ഇന്നലെ
 

തിരുവനന്തപുരം കോട്ടൂർ വനമേഖലയിൽ മലവെള്ളപ്പാച്ചിൽ. കാര്യോട് കുമ്പിൾമൂട് തോടുകര കവിഞ്ഞൊഴുകിയതോടെ പലയിടങ്ങളിലും വെള്ളം കയറി. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. അതിശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്.

കോട്ടൂർ, ചപ്പാത്ത്, ഉത്തംകോട്, കാര്യോട് മേഖലകളിൽ വെള്ളം കയറി. വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതം തടസ്സപ്പെട്ടു. 35 വീടുകൾ വെള്ളത്തിൽ മുങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു അധികൃതർ വ്യക്തമാക്കി.