ബാഗല്ലൂരിലേക്ക് കടക്കാൻ സഹായിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്തു. ഫൈസലും ആൽവിനും പ്രതികൾ. രാഹുലിന്റെ ഡ്രൈവറാണ് ആൽവിൻ, ഫസൽ സ്റ്റാഫും. രാഹുലിനെ ബാഗല്ലൂരിൽ എത്തിച്ചത് ഇരുവരും ചേർന്നാണ്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് പ്രതി ചേർത്തത്. അമേയ്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം ഇവരെ ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
ഫസൽ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്നാണ് ഫസൽ അബ്ബാസ് വ്യക്തമാക്കിയത്.