ഐഷി ഘോഷിനെ സന്ദർശിച്ച് എം കെ മുനീറും ഹൈബിയും ബിനോയ് വിശ്വവും; ജെ എൻ യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

ജെ എൻ യു ക്യാമ്പസിൽ മുഖംമൂടി ധരിച്ചെത്തിയ ഭീരുക്കളായ ക്രിമിനലുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ കോൺഗ്രസ് എംപി ഹൈബി ഈഡനും മുസ്ലീം
 

ജെ എൻ യു ക്യാമ്പസിൽ മുഖംമൂടി ധരിച്ചെത്തിയ ഭീരുക്കളായ ക്രിമിനലുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യൂനിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ കോൺഗ്രസ് എംപി ഹൈബി ഈഡനും മുസ്ലീം ലീഗ് നേതാവ് എം കെ മുനീറും സിപിഐ നേതാവ് ബിനോയ് വിശ്വവും സന്ദർശിച്ചു. ജെ എൻ യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു സന്ദർശനം.

നേരത്തെ ഹൈബിയുടെ നേതൃത്വത്തിലുള്ള നാലംഗ കോൺഗ്രസ് സംഘം ജെ എൻ യു ക്യാമ്പസിലെത്തിയിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. സുസ്മിത ദേബ്, അമൃത ധവാൻ, സയ്യിദ് നാസർ ഹുസൈൻ എന്നിവരാണ് ഹൈബിയെ കൂടാതെ സംഘത്തിലുണ്ടായിരുന്നത്.

ഏകദേശം അറുപതിലധികം വിദ്യാർഥികളുമായി സംസാരിച്ചതായും അക്രമം നടന്നതിന്റെ തെളിവുകൾ അവിടെയുണ്ടെന്നും സുസ്മിത ദേബ് പ്രതികരിച്ചു. അക്രമം നടന്ന സബർമതി ഹോസ്റ്റലും കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. സന്ദർശന റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും