ഓൺലൈൻ വഴി മദ്യം വേണമെന്ന് ഹർജി; പരാതിക്കാരനിൽ നിന്ന് 50,000 രൂപ പിഴ ഈടാക്കി ഹൈക്കോടതി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഓൺലൈൻ വഴി വീട്ടിൽ മദ്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആലുവ സ്വദേശി ജി ജ്യോതിഷാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തര പ്രാധാന്യമുള്ള
 

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഓൺലൈൻ വഴി വീട്ടിൽ മദ്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആലുവ സ്വദേശി ജി ജ്യോതിഷാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു

ആൾക്കൂട്ടം ഒഴിവാക്കണമെന്ന് സർക്കാർ നിർദേശിച്ച സാഹചര്യത്തിൽ മദ്യം ഓൺലൈൻ വഴി വീട്ടിലെത്തിക്കാൻ ബെവ്‌കോക്ക് നിർദേശം നൽകണമെന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ അതിരൂക്ഷമായാണ് കോടതി ഇതിനോട് പ്രതികരിച്ചത്.

ഇത്തരക്കാർ കോടതിയെ പരിഹസിക്കുകയാണ്. പൗരധർമം എന്നതാണെന്ന് പോലും ചിലർക്ക് മനസ്സിലാകുന്നില്ലെന്നത് വേദനാജനകമാണെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ പറഞ്ഞു. ഹർജിക്കാരനോട് 50,000 രൂപ പിഴ അടയ്ക്കാനും കോടതി ആവശ്യപ്പെട്ടു