പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനെ വിലക്കിയ സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

പ്രൈസ് വാട്ടർ കൂപ്പേഴ്സിന് രണ്ട് വർഷം വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. സർക്കാരിന്റെ തീരുമാനം തങ്ങളെ കേൾക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ്
 

പ്രൈസ് വാട്ടർ കൂപ്പേഴ്‌സിന് രണ്ട് വർഷം വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. സർക്കാരിന്റെ തീരുമാനം തങ്ങളെ കേൾക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം

ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാർക്കിൽ സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടതാണ് പി ഡബ്ല്യു സിയെ വിലക്കാൻ തീരുമാനിച്ചത്. എന്നാൽ സ്വപ്‌ന സുരേഷിന്റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്നാണ് സർക്കാർ കാരണം ചൂണ്ടിക്കാട്ടിയിരുന്നത്

കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിുന്നു. സർക്കാർ നടപടി ഏകപക്ഷീയമാണെന്നാണ് പി ഡബ്ല്യു സി വാദിച്ചത്.