ഹോം › കേരളം

കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന് ഹൈക്കോടതി

By MJ Desk · 09 Sep 2024, 05:02 PM

വടകരയിലെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ആരോപണത്തിൽ ഫോറൻസിക് പരിശോധന പൂർത്തിയാക്കി ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന് ഹൈക്കോടതി. വ്യാജ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് ഖാസിം നൽകിയ ഹർജി തീർപ്പാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് വ്യാജ സ്‌ക്രീൻ ഷോട്ട് കേസിൽ കേസ്ഡയറി അടക്കം കോടതി പരിശോധിച്ചു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നാണ് ബോധ്യപ്പെട്ടതെന്നും കേസിലെ ഇര എന്ന നിലയിൽ തുടർ നടപടികൾ ആവശ്യമെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കാഫിർ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിനായി ശാസ്ത്രീയ അന്വേഷണം ആവശ്യമെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›