അരിക്കൊമ്പൻ മടങ്ങി വരാൻ സാധ്യതയുണ്ടോയെന്ന് ഹൈക്കോടതി; ദൗത്യസംഘത്തിന് അഭിനന്ദനം
 

 

പെരിയാർ ടൈഗർ റിസർവിനുള്ളിൽ തുറന്നുവിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ എത്താനുള്ള സാധ്യതയില്ലേയെന്ന് ഹൈക്കോടതി. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണം. കൃത്യമായ നിരീക്ഷണം തുടരാൻ വനംവകുപ്പിനും ഹൈക്കോടതി നിർദേശം അറിയിച്ചു

അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ദൗത്യസംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. മനുഷ്യ-മൃഗ സംഘർഷങ്ങൾ പരിഹരിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി വ്യക്തമാക്കി. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷ്യത്വപരമായ അടയാളമാണെന്നും കോടതി പറഞ്ഞു

പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണം. അതേസമയം നിലവിൽ തമിഴ്‌നാട് വനാതിർത്തിയിലാണ് അരിക്കൊമ്പനുള്ളതെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു.