{"vars":{"id": "89527:4990"}}

ഡിജിപി യോഗേഷ് ഗുപ്തക്കെതിരായ ഉന്നതതല അന്വേഷണം; ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട് നൽകും
 

 

ഡിജിപി യോഗേഷ് ഗുപ്തക്കെതിരായ ഉന്നതതല അന്വേഷണത്തിൽ ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട് നൽകും. വിജിലൻസ് ഡയറക്ടറായിരിക്കെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തുവെന്നാണ് റിപ്പോർട്ട്. യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷന് തടയിടാനാണ് സർക്കാർ നീക്കം. 

യോഗേഷ് ഗുപ്തയെ വിജിലൻസ് തലപ്പത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് അന്വേഷണം. കെ എം എബ്രഹാമിന്റെ കേസിലെ ഇടപെടുലിൽ ഉൾപ്പെടെയാണ് അന്വേഷണം. ഡിജിപി റവാഡക്ക് കത്ത് അയച്ചത് അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരുമോ എന്നും പരിശോധിക്കുന്നുണ്ട്. 

കേന്ദ്രസർവീസിൽ നിയമനം ലഭിക്കുന്നതിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് യോഗേഷ് ഗുപ്തയ്‌ക്കെതിരായ അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് നൽകുന്നത്.