{"vars":{"id": "89527:4990"}}

ഹിജാബ് വിവാദം: സ്‌കൂൾ തലത്തിൽ സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെയെന്ന് മന്ത്രി
 

 

ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്. സമവായമുണ്ടെങ്കിൽ അത് അവിടെ തീരട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനേജ്‌മെൻറിനോട് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പഠനം നിഷേധിക്കാൻ ആർക്കും അവകാശമില്ല. 

രക്ഷിതാവ് പഴയ സ്റ്റാൻഡിൽ നിന്ന് മാറിയിട്ടുണ്ട്. രക്ഷിതാവിന് പ്രശ്‌നമില്ല. ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്ലാസിൽ കുട്ടിയെ ഇരുത്തിയില്ല എന്ന പരാതിയിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് നൽകി. സ്‌കൂളിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 

സ്‌കൂൾ തലത്തിൽ എന്തെങ്കിലും സമവായം ഉണ്ടായെങ്കിൽ നല്ലത്. ചിലർ വർഗീയ വിദ്വേഷം പരത്താൻ ശ്രമിക്കുന്നു. അത് അനുവദിക്കില്ല. മാനേജ്‌മെൻറ് താത്പര്യം നടപ്പിലാക്കുന്ന പിടിഎ ആണ് സ്‌കൂളിൽ ഇപ്പോഴുള്ളത്. അത് മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.