ഹോം › കേരളം

പാർട്ടിയെ ഹൈജാക്ക് ചെയ്തു, സതീശന് ബിജെപിയോട് മൃദുസമീപനം: രൂക്ഷ വിമർശനവുമായി സരിൻ

By MJ Desk · 17 Oct 2024, 12:08 PM

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി പി സരിൻ. വിഡി സതീശനാണ് കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലപ്പെടുത്തിയത്. പാർട്ടിയെ വിഡി സതീശൻ ഹൈജാക്ക് ചെയ്തു. സരിൻ എന്ന വ്യക്തിയുടെ സ്ഥാനാർഥിത്വത്തിൽ ഈ വിഷയം ഒതുക്കരുത്. പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണം ഇതെല്ലാം ഉയർത്താൻ പാർട്ടി ഫോറങ്ങൾ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങൾ നടക്കുന്ന പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ട. ഇന്ന് എല്ലാത്തതിനും വ്യക്തതയുണ്ടാകും. സാധാരണക്കാരായ പ്രവർത്തകരെ പറഞ്ഞു പറ്റിക്കുന്നതാണ് കോൺഗ്രസിന്റെ രീതി. കാര്യങ്ങൾ പറയാനും പരിഹരിക്കാനും അവിടെ സംവിധാനമില്ല അടിമ-ഉടമ ബന്ധത്തിലേക്കും കീഴാള സംസ്‌കാരത്തിലേക്കും പാർട്ടിയെ കൊണ്ടുവന്നത് സതീശനാണ്. പാർട്ടിയെ ഈ നിലയിലാക്കിയത് സതീശനാണ്. താനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടുവന്ന് ഉൾപാർട്ടി ജനാധിപത്യത്തെ തകർത്തു. വിഡി സതീശൻ സിപിഎം വിരുദ്ധതയുടെ മേലങ്കി അണിഞ്ഞു. ബിജെപിയെ അല്ല, സിപിഎമ്മിനെ തോൽപ്പിക്കണമെന്ന് അടിച്ചേൽപ്പിച്ചു. സതീശന് ബിജെപിയോട് മൃദുസമീപനമാണ്. സതീശൻ ബിജെപിയുടെ കൂടെയാണ്. രാഹുൽ മാങ്കുട്ടത്തിൽ അനിയനെ പോലെയാണ്. പക്ഷേ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സരിൻ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#p sarin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›