{"vars":{"id": "89527:4990"}}

ഇന്ത്യൻ തീരത്ത് ചരിത്ര വിപ്ലവം; വെറും 18 മാസം കൊണ്ട് 20 ലക്ഷം ടിഇയു കൈകാര്യം ചെയ്ത് വിഴിഞ്ഞം തുറമുഖം

 

തിരുവനന്തപുരം:  പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് 18 മാ​സ​ത്തി​നു​ള്ളി​ല്‍ 20 ല​ക്ഷം ടി​ഇ​യു ക​ണ്ടെ​യ്ന​റു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത ഇ​ന്ത്യ​ന്‍ തു​റ​മു​ഖ​മെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം. 950 ക​പ്പ​ലു​ക​ളാ​ണ് ഇ​തു​വ​രെ വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ​ത്.

10 ല​ക്ഷം ടി​ഇ​യു ക​ണ്ടെ​യ്‌​ന​റു​ക​ള്‍ എ​ന്ന നാ​ഴി​ക​ക്ക​ല്ല് 2025 ഓ​ഗ​സ്റ്റി​ല്‍ പി​ന്നി​ട്ടി​രു​ന്നു. വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ ക​പ്പ​ലു​ക​ളി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ര്‍ ക​പ്പ​ലാ​യ എം​എ​സ്‌‌‌​സി ഇ​റി​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള 67 കൂ​റ്റ​ന്‍ ക​പ്പ​ലു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 16,000 കോ​ടി രൂ​പ ചെ​ല​വി​ല്‍ തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ അ​ദാ​നി പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പെ​ഷ​ല്‍ ഇ​ക്ക​ണോ​മി​ക് സോ​ണ്‍ നി​ര്‍​മി​ച്ച് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന തു​റ​മു​ഖം 2024 ഡി​സം​ബ​റി​ലാ​ണ് വാ​ണി​ജ്യ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.