ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം സർക്കാർ പുനക്രമീകരിച്ചു

താപനില ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയത്തിൽ മാറ്റം വരുത്തി. പകൽ സമയത്തെ ഉയർന്ന താപനില സൂര്യാഘാതത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി പകൽ സമയത്ത് വെയിലത്ത്
 

താപനില ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയത്തിൽ മാറ്റം വരുത്തി. പകൽ സമയത്തെ ഉയർന്ന താപനില സൂര്യാഘാതത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

പകൽ സമയത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ വിശ്രമസമയമായിരിക്കും. രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് വരെയുള്ള സമയത്തിൽ എട്ട് മണിക്കൂർ സമയക്രമം ഇതിനനുസരിച്ച് ക്രമീകരിച്ചു

ഫെബ്രുവരി 11 മുതൽ ഏപ്രിൽ 30 വരെയാണ് പുതിയ സമയക്രമം പാലിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പകൽ സമയങ്ങളിൽ ഉയർന്ന താപനിലയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.