ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും കള്ള് വിൽക്കാൻ അനുമതി: മന്ത്രി എംബി രാജേഷ്
Apr 10, 2025, 14:52 IST
പുതിയ മദ്യനയപ്രകാരം ത്രീ സ്റ്റാറിനും അതിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. നാടൻ കള്ള് വിൽക്കാനുള്ള പ്രത്യേക അനുമതിയാണ് നൽകുന്നത്. സംസ്ഥാനത്തെ കള്ള് ഷാപ്പുകളോട് ചേർന്ന് നല്ല ഭക്ഷണശാലകളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയെന്നതാണ് മദ്യനയത്തിന്റെ കാതൽ. ഒപ്പം യാഥാർഥ്യം മനസിലാക്കിയുള്ള പ്രായോഗിക നടപടികളും പുതിയ മദ്യനയത്തിലുണ്ട്. സ്‌കൂൾ ബസ് ജീവനക്കാർക്ക് അടക്കം ലഹരിവിരുദ്ധ ബോധവത്കരണം ടനത്തും. സർക്കാർ വിജ്ഞാപനം ചെയ്ത ടൂറിസം സെന്ററുകളിൽ ടോഡി പാർലറുകൾ തുടങ്ങും. ഡ്രൈ ഡേ ടൂറിസം മേഖലക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഇക്കാരണങ്ങളാലാണ് ഡ്രൈ ഡേയിൽ ത്രീ സ്റ്റാറിനും അതിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം വിളമ്പാൻ നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകിയത്.