കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്ന് ഹോട്ടലുടമകളുടെ സംഘടനാ തീരുമാനം

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. കൊവിഡ് ഭീഷണി നിലനിൽക്കെ ഹോട്ടലുകൾ തുറന്നാൽ ഗുരുതര സാഹചര്യമുണ്ടാകുമെന്ന് കണ്ടാണ് തീരുമാനം. കോഴിക്കോട് ജില്ലയിൽ ഇനിയെന്ന് ഹോട്ടലുകൾ
 

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഹോട്ടലുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. കൊവിഡ് ഭീഷണി നിലനിൽക്കെ ഹോട്ടലുകൾ തുറന്നാൽ ഗുരുതര സാഹചര്യമുണ്ടാകുമെന്ന് കണ്ടാണ് തീരുമാനം. കോഴിക്കോട് ജില്ലയിൽ ഇനിയെന്ന് ഹോട്ടലുകൾ തുറക്കണമെന്നതിൽ ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ നാളെ തീരുമാനമെടുക്കും

തിങ്കളാഴ്ച ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറക്കേണ്ടതില്ലെന്ന കാര്യത്തിൽ തീരുമാനായി. ഏതൊക്കെ സ്ഥലങ്ങളിൽ എങ്ങനെ നിലപാട് സ്വീകരിക്കണമെന്നതിൽ യൂനിറ്റ് കമ്മിറ്റികൾക്ക് തീരുമാനിക്കാം. യൂനിറ്റുകളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരമാകും ജില്ലയിൽ എന്നുമുതൽ ഹോട്ടലുകൾ തുറക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

ജൂലൈ 15വരെ ഒരു ഹോട്ടലും തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ കൂടി തുറന്നാൽ രോഗവ്യാപനം കൂടുതലാകുമെന്ന് ഇവർ ഭയപ്പെടുന്നു