മണിക്കൂറുകൾ നീണ്ട ആശങ്ക അവസാനിച്ചു; അരിക്കൊമ്പനിൽ നിന്നും വീണ്ടും സിഗ്നലുകൾ ലഭിച്ചുതുടങ്ങി
 

 

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നും വീണ്ടും സിഗ്നലുകൾ ലഭിച്ചു തുടങ്ങി. ഇതോടെ അരിക്കൊമ്പൻ എവിടെയെന്ന ആശങ്ക അവസാനിച്ചു. ഇന്ന് രാവിലെ അരിക്കൊമ്പൻ വീണ്ടും റേഞ്ചിലെത്തുകയായിരുന്നു. ഇന്നലെ പുലർച്ചെക്ക് ശേഷം അരിക്കൊമ്പനിൽ നിന്നും സിഗ്നലുകളൊന്നും വനംവകുപ്പിന് ലഭിച്ചിരുന്നില്ല

പത്തോളം സ്ഥലത്ത് നിന്നുള്ള സിഗ്നലുകളാണ് ലഭിച്ചത്. കേരളാ-തമിഴ്‌നാട് അതിർത്തിയിലെ വനമേഖലയിലൂടെ അരിക്കൊമ്പൻ സഞ്ചരിക്കുന്നതായാണ് സൂചന. ഇടതൂർന്ന വനവും മേഘാവൃതമായ കാലാവസ്ഥയുമാണ് സിഗ്നലുകൾ കട്ടാകാൻ കാരണമെന്നാണ് സൂചന.