വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു; ആളപായമില്ല

ആലപ്പുഴ വേമ്പനാട്ട് കായലില് ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് പാതിരമണല് ഭാഗത്ത് വെച്ച് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
 

ആലപ്പുഴ വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് പാതിരമണല്‍ ഭാഗത്ത് വെച്ച് തീപിടിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആറ് സ്ത്രീകളും നാല് പുരുഷന്‍മാരും മൂന്ന് കുട്ടികളുമടക്കം 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ബോട്ടിലുണ്ടായിരുന്നവരെ സ്പീഡ് ബോട്ടുകലില്‍ മുഹമ്മ പോലീസ് സ്‌റ്റേഷനിലേക്ക് സുരക്ഷിതമായി മാറ്റുകയായിരുന്നു.