ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടച്ചൽക്കുഴി തിരണിവിള വീട്ടിൽ ഓമനയുടെ(65) മൃതദേഹമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഓമന ഒറ്റയ്ക്കാണ്
 

തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടച്ചൽക്കുഴി തിരണിവിള വീട്ടിൽ ഓമനയുടെ(65) മൃതദേഹമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഓമന ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം വരെ അയൽവാസികൾ ഇവരെ കണ്ടിരുന്നു. ഇന്ന് രാവിലെ വീട്ടിൽ നിന്നും പുക ഉയരുന്നതുകണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്

സർവീസ് വയറിൽ നിന്നുള്ള ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. വിശദമായ പരിശോധന പോലീസ് ആരംഭിച്ചിട്ടുണ്ട്‌