ഗുണ്ടാസംഘം വീട് കയറി ആക്രമിച്ചു; ഇടുക്കിയിൽ വീട്ടമ്മക്ക് പരുക്ക്‌

പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയെ ഗുണ്ടാസംഘം വീട് കയറി ആക്രമിച്ചു. വെള്ളയാംകുടി സ്വദേശി ആന്സിയെയാണ് സംഘം ആക്രമിച്ചത്. സംഭവത്തില് വീട്ടമ്മയ്ക്കും ഇവരുടെ മകനും പരിക്കേറ്റു. ഇന്നലെ രാത്രി
 

പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയെ ഗുണ്ടാസംഘം വീട് കയറി ആക്രമിച്ചു. വെള്ളയാംകുടി സ്വദേശി ആന്‍സിയെയാണ് സംഘം ആക്രമിച്ചത്. സംഭവത്തില്‍ വീട്ടമ്മയ്ക്കും ഇവരുടെ മകനും പരിക്കേറ്റു.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നില്‍ പശുവിനെ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണെന്നാണ് സൂചന. അക്രമി സംഘത്തില്‍ ഇരുപതോളം പേര്‍ ഉണ്ടായിരുന്നു. ഇവര്‍ വീട്ടുപകരണങ്ങളും മുറ്റത്തുകിടന്നിരുന്ന ജീപ്പും അടിച്ചുതകര്‍ത്തു. വീട്ടമ്മയുടെ മാല മോഷ്ടിച്ചതായും പരാതിയുണ്ട്.