എങ്ങനെ ഇത്ര ക്രൂരത കാട്ടാൻ കഴിഞ്ഞു?; ആ കുരുന്നിനെ ഞങ്ങൾക്കു തന്നുകൂടായിരുന്നോ
നെടുമങ്ങാട്: ആ കുരുന്നിനെ ഞങ്ങൾക്കു തന്നുകൂടായിരുന്നോ? ഞങ്ങൾ വളർത്തുമായിരുന്നല്ലോ... എന്തിനാണ് ഈ ഇത്രയും ക്രൂരത കാട്ടിയത്? എത്രമാത്രം വേദന അവൻ അനുഭവിച്ചു കാണുമായിരിക്കും? ഒരു മനുഷ്യജീവനോടു ചെയ്യാവുന്ന കാര്യങ്ങളാണോ ആ അമ്മയും രണ്ടാനപ്പനും ആ കുഞ്ഞിനോട് ചെയ്തത്്? നിഷ്കളങ്കമായ ആ മുഖത്തുനോക്കി ഇതൊക്കെ ചെയ്യുവാൻ എങ്ങനെ കഴിഞ്ഞു? മനുഷ്യന് ഇത്രത്തോളം ക്രൂരമാകാൻ കഴിയുമോ?
നെടുമങ്ങാട് പനവൂരിൽ ഒന്നരവയസുകാരൻ അർഷാദിനെ അമ്മയുടെ ഒത്താശയോടെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയ വാർത്തകൾ കേട്ടപ്പോൾ മനുഷ്യത്വമുള്ള ഏതൊരാളുടെയും ഉള്ളിൽ ഉയർന്ന ചോദ്യങ്ങളാണിവ. അത്രത്തോളം വലിയ ക്രൂരതയാണ് ഈ കുഞ്ഞിനോട് ഈ മനുഷ്യമൃഗങ്ങൾ ചെയ്തത്.
കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ താൻ ചെയ്ത ക്രൂരതകൾ അഷ്കർ ഏറ്റു പറയുന്പോൾ പോലീസുകാർ പോലും നടുങ്ങിനിന്നു. ഒരു കുഞ്ഞിനെ ലഭിക്കാൻ ആശുപത്രികൾ പോലും കയറിയിറങ്ങുന്ന ആയിരങ്ങളുള്ള നാട്ടിലാണ് നിഷ്കളങ്കനായ ഒരു കുരുന്നിനെ അഷ്കർ എന്ന മനുഷ്യമൃഗം കടിച്ചുകീറി കൊലപ്പെടുത്തിയത്.
കരൾ വിറയ്ക്കും ക്രൂരതകൾ
വിശന്നു കരഞ്ഞാൽ തീ വച്ചു പൊള്ളിക്കും. വാശിപിടിച്ചാൽ തൊഴി. കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയം കീറിമുറിച്ചു. ബൈക്കിൽ കയറാൻ ശ്രമിച്ചതിന് ഇരുകൈകളും തല്ലിയൊടിച്ചു. ചെളിവെള്ളത്തിൽ ഇറങ്ങിയതിന് കാൽവിരലുകൾ പൊള്ളിച്ചു. പീഡനങ്ങളിൽ പലതും നടന്നത് അമ്മയുടെമുന്നിൽ വച്ചുതന്നെ. നിരന്തര പീഡനങ്ങൾക്കൊടുവിൽ കുഞ്ഞ് ആഹാരം കഴിച്ചുകൊണ്ടിരിക്കേ വെള്ളിയാഴ്ച തലചുവരിലിടിച്ചു കൊലപ്പെടുത്തി.
പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്ക്ക് അമ്മ അഖിലയ്ക്കും അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറിനും ഒപ്പമാണ് അർഷാദ് താമസിച്ചിരുന്നത്. ആദ്യഭർത്താവിന്റെ മരണശേഷം ഒപ്പംകൂടിയ അഷ്കറുമൊത്തുള്ള ജീവിതം സുഗമമാക്കാൻ കുഞ്ഞിനെ ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചിരുന്നു. തുടർന്നാണ് കുഞ്ഞിനോട് ക്രൂരമായ ഇടപെടലുകൾ തുടങ്ങിയത്.
ചോദിച്ചിട്ടും കൊടുക്കാതെ
വിവരമറിഞ്ഞ് അഖിലയുടെ അമ്മ റീന കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും അഷ്കർ എതിർത്തു. ആദ്യ ഭർത്താവ് അഖിലിന്റെ പിതാവ് സുനിൽകുമാറും കുഞ്ഞിനെ ഏറ്റെടുത്തു വളർത്താൻ സന്നദ്ധനായി രംഗത്തു വന്നു. അതിനും ഇരുവരും വഴങ്ങിയില്ല.കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. അതിനുള്ള ശ്രം നടത്തിയെങ്കിലും ബന്ധുക്കൾ കുഞ്ഞിനെ തിരിച്ചറിയും എന്നതിനാൽ ഉപേക്ഷിച്ചു. ശേഷമാണ് കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊല്ലാൻ ഇരുവരും പദ്ധതിയിട്ടത്.
അമ്മയുടെ ഒത്താശ
അതിനായി നിരന്തര പീഡനത്തിന് കുഞ്ഞിനെ വിധേയമാക്കി. അമ്മ അഖിലയുമായി ചേർന്ന് ഒരുവട്ടം ശ്വാസംമുട്ടിച്ച് അവശനാക്കി. കുഞ്ഞിന്റെ പിടച്ചിൽ കണ്ട് അഖില അസ്കറിനെ പിന്തിരിപ്പിച്ചു.തന്റെ അസാന്നിധ്യത്തിലേ കുഞ്ഞിനെ വകവരുത്താവൂഎന്ന് അഖിലതന്നെ അഷ്കറിനോട് പറഞ്ഞു.
അതുപ്രകാരമാണ് അഖില ഏതാനും ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലേക്ക് പോയത്. ഈ ഘട്ടത്തിൽ അഷ്കർ കുഞ്ഞിനെ മൃഗീയ പീഡനങ്ങൾക്കു വിധേയമാക്കുകയായിരുന്നു.
മൃഗീയ പീഡനം
അതിന്റെ അവശതയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ തൊണ്ടയിൽ ആഹാരം കുടുങ്ങിയതായി വരുത്തിത്തീർത്ത് കൊലപ്പെടുത്താൻ വെള്ളിയാഴ്ച രാവിലെയാണ് അഷ്കർ തീരുമാനം എടുത്തത്. മാതാവ് അഖിലയുമായും അഷ്കർ ഈ വിവരം ഫോണിലൂടെ പങ്കുവച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആഹാരം കൊടുത്ത ശേഷം തൊണ്ടയിൽ മുറുകെ അമർത്തി.
പലവട്ടം ഇതു ചെയ്തിട്ടും വിജയിച്ചില്ല. തുടർന്നു തലപിടിച്ചു ഭിത്തിയിൽ ബലമായി ഇടിച്ചു. കുഴുഞ്ഞു വീണ കുഞ്ഞിന്റെ വായിൽ ഭക്ഷണം തിരുകിവച്ചു. കഴിക്കാൻ ആവശ്യപ്പെട്ട് അടിക്കുകയും ചെയ്തു. ഈ സമത്താണ് കുഞ്ഞ് വലിയ ശബ്ദത്തിൽ ഛർദിച്ചതും ശബ്ദം കേട്ട് സമീപവാസികളിൽ ചിലർ വന്നതും. ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എന്നാണ്