{"vars":{"id": "89527:4990"}}

തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളം കയറി
 

 

എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നു. ഒരു കോടി 38 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകർന്നത്. സമീപത്തെ വീടുകളിൽ വെള്ളം കയറി. കാലപ്പഴക്കം മൂലമാണ് വാട്ടർ ടാങ്ക് തകർന്നതെന്നാണ് പ്രാഥമിക നിഗമനം. മഴ പെയ്ത് വെള്ളക്കെട്ടുണ്ടായെന്നാണ് ജനങ്ങൾ ആദ്യം കരുതിയത്. പിന്നീടാണ് ടാങ്ക് തകർന്നതാണെന്ന് മനസ്സിലായത്

വെള്ളത്തിന്റെ കുത്തൊഴുക്കിൽ വാഹനങ്ങൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നാട്ടുകാരാണ് വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ചത്. കൊച്ചി നഗരത്തിലും തൃപ്പുണിത്തുറയുടെ വിവിധ ഭാഗങ്ങളിലേക്കും വെള്ളം എത്തിക്കുന്ന ടാങ്കാണിത്

പ്രദേശത്തെ വീടുകളുടെ മതിലുകളും തകർന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒഴുകിപ്പോയി. ഉമ തോമസ് എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.