പാലക്കാട് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ഒളിവിൽ; ഗുരുതര പരുക്ക്
Nov 25, 2025, 12:18 IST
പാലക്കാട് മണ്ണാർക്കാട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞാത്തമ്മയ്(52)ക്കാണ് വെട്ടേറ്റത്.
ഭർത്താവ് കുഞ്ഞാലനാണ് ഇവരെ ആക്രമിച്ചത്. മണ്ണാർക്കാട് അലനല്ലൂർ പാലക്കാഴിയിലാണ് സംഭവം. പരുക്കേറ്റ കുഞ്ഞാത്തമ്മ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുഞ്ഞാലൻ ഭാര്യയെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് നാട്ടുകൽ പോലീസ് അറിയിച്ചു.