ടി വി കാണുന്നതിനിടെ ചാനൽ മാറ്റി; ഭാര്യയുടെയും മകളുടെയും തല അടിച്ചു പൊട്ടിച്ച് യുവാവ്

ഇടുക്കിയിൽ ഭർത്താവ് ഭാര്യയെയും മകളെയും വിറക് കൊണ്ട് തലക്ക് അടിച്ചു പരുക്കേൽപ്പിച്ചു. വളകോട് ഈട്ടിക്കത്തടത്തിൽ സുരേഷ് നൈനാനാണ് ഭാര്യ മേഴ്സി(42), മകൾ മെർലിൻ(20) എന്നിവരെ തലക്ക് അടിച്ചു
 

ഇടുക്കിയിൽ ഭർത്താവ് ഭാര്യയെയും മകളെയും വിറക് കൊണ്ട് തലക്ക് അടിച്ചു പരുക്കേൽപ്പിച്ചു. വളകോട് ഈട്ടിക്കത്തടത്തിൽ സുരേഷ് നൈനാനാണ് ഭാര്യ മേഴ്‌സി(42), മകൾ മെർലിൻ(20) എന്നിവരെ തലക്ക് അടിച്ചു പരുക്കേൽപ്പിച്ചത്.

സുരേഷ് ടി വി കാണുന്നതിനിടെ മേഴ്‌സി ചാനൽ മാറ്റിതാണ് വഴക്കിന് തുടക്കം. ക്ഷുഭിതനായ സുരേഷ് വിറക് കമ്പ് എടുത്തു കൊണ്ടുവന്ന് മേഴ്‌സിയുടെ തലയ്ക്ക് അടിച്ചു. ഇത് കണ്ടെത്തിയ മകൾ തടയാൻ ശ്രമിച്ചതോടെ മകളുടെ തലയ്ക്കും അടിക്കുകയായിരുന്നു.

ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മേഴ്‌സിയെയും മെർലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു