{"vars":{"id": "89527:4990"}}

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
 

 

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ(60) കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ വാസു കത്തിയെടുത്ത് ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. 

ഇന്ദിര സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വാസുവിനെ പോലീസ് പിടികൂടി. 

ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ നടന്നുവരികയാണ്. ഇതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും