ഭർത്താവ് മിക്‌സി വിറ്റ് മദ്യപിച്ചു; ഭാര്യ തലയ്ക്കടിച്ചു കൊന്നു

കേരള-തമിഴ്നാട് അതിർത്തിയായ ഉദുമൽപേട്ടയിൽ ഭാര്യ ഭർത്താവിനെ വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. വീട്ടിലെ മിക്സി എടുത്തുവിറ്റ് ഭർത്താവ് മദ്യപിച്ചതിനെ തുടർന്നാണ് സംഭവം. മംഗലംശാല സുൽത്താൻപേട്ടയ്ക്ക് സമീപം മീനാക്ഷി
 

കേരള-തമിഴ്‌നാട് അതിർത്തിയായ ഉദുമൽപേട്ടയിൽ ഭാര്യ ഭർത്താവിനെ വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. വീട്ടിലെ മിക്‌സി എടുത്തുവിറ്റ് ഭർത്താവ് മദ്യപിച്ചതിനെ തുടർന്നാണ് സംഭവം. മംഗലംശാല സുൽത്താൻപേട്ടയ്ക്ക് സമീപം മീനാക്ഷി നഗർ സ്വദേശി വെങ്കിടേഷാണ്(49) മരിച്ചത്. ഭാര്യ ഉമാദേവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 17ാം തീയതിയാണ് വെങ്കിടേഷ് മരിച്ചത്. വാഹനാപകടത്തിൽ പരുക്കേറ്റെന്ന് പറഞ്ഞാണ് ഇയാളെ കോയമ്പത്തൂർ ആശുപത്രിയിൽ എത്തിച്ചത്. വാഹനാപകടം എന്ന നിലയിൽ കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയും സംസ്‌കാരം നടക്കുകയും ചെയ്തു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് സംഭവത്തിൽ ട്വിസ്റ്റുണ്ടാകുന്നത്. തലക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. തുടർന്നാണ് ഉമാദേവിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും കൊലപാതക വിവരം തെളിഞ്ഞതും.