ആലപ്പുഴയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസിൽ കീഴടങ്ങി

ആലപ്പുഴ ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ സൗമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം സൗമ്യയുടെ
 

ആലപ്പുഴ ചേർത്തലയിൽ ഭാര്യയെ ഭർത്താവ് കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ സൗമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം സൗമ്യയുടെ ഭർത്താവ് പ്രജിത് പോലീസിൽ കീഴടങ്ങി.

പുലർച്ചെ അഞ്ചരയോടെയായിരുന്നു കൊലപാതകം. തലയ്ക്ക് അടിയേറ്റ് കിടപ്പു മുറിയിൽ കിടന്ന സൗമ്യയെ പോലീസും ബന്ധുക്കളുമെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ കലഹത്തെ തുടർന്നാണ് കൊലാപാതകം നടന്നത്.

സൗമ്യയെ തലയ്ക്കടിച്ച ശേഷം പ്രജിത്ത് ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ സമീപത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയും ഒന്നര വയസ്സുള്ള കുട്ടിയെ അവിടെ ഏൽപ്പിക്കുകയുമായിരുന്നു. സഹോദരനാണ് പോലീസിൽ വിവരം അറിയിച്ചത്.