ഹോം › കേരളം

ഞാൻ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ല; ഡൽഹി ഫലത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ഗാന്ധി

By MJ Desk · 08 Feb 2025, 12:25 PM

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തെയും കോൺഗ്രസിന്റെ ദയനീയ പ്രകടനത്തെയും കുറിച്ച് പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞ് മാറി വയനാട് എംപി പ്രിയങ്ക ഗാന്ധി. അതേ കുറിച്ച് തനിക്ക് അറിയില്ലെന്നും താൻ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചില്ലെന്നും പ്രിയങ്ക ഗാന്ധി കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. മൂന്ന് ദിവസം കേരളത്തിൽ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്തുതല നേതാക്കളുടെ കൺവെൻഷനുകളിൽ പങ്കെടുക്കും പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദർശനം നടത്തും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›