ഐ ഫോൺ വിവാദം: ചെന്നിത്തല നിയമനടപടിക്ക്; യൂനിടാക് എംഡിക്ക് വക്കീൽ നോട്ടീസ് അയക്കും

ഐ ഫോൺ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമനടപടിക്ക്. യൂനിടാക് എംഡി സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയക്കും. കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ചെന്നിത്തല
 

ഐ ഫോൺ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമനടപടിക്ക്. യൂനിടാക് എംഡി സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയക്കും. കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ചെന്നിത്തല ആലോചിക്കുന്നുണ്ട്

സ്വപ്‌ന സുരേഷിന്റെ നിർദേശപ്രകാരം അഞ്ച് ഐ ഫോണുകൾ വാങ്ങിയെന്നും ഇതിലൊന്ന് രമേശ് ചെന്നിത്തലക്ക് നൽകിയതായും സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ തടസ്സ ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ചെന്നിത്തല ആരോപണം തള്ളുകയും ഫോണുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു

ഫോണുകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെങ്കിൽ ഫോണിന്റെ ഉടമ പരാതി നൽകണം. അല്ലാത്ത പക്ഷം ഉടമകളിൽപ്പെട്ട ആരെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാക്കണം. എന്നാൽ മാത്രമേ മൊബൈൽ കമ്പനികളിൽ നിന്ന് ഫോണിന്റെ വിവരങ്ങൾ തേടാനാകൂ. സാങ്കേതിക വശങ്ങൾ ചെന്നിത്തലയെ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹം നിയമനടപടിക്കായി കോടതിയെ സമീപിക്കുന്നത്.