നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല: പരാതിക്കാരിയെ രാഹുൽ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്
മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ രാഹുൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചു കൊടുക്കുമെന്നാണ് ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല, ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുൽ പറയുന്നു
കുറ്റസമ്മതം നടത്തനാണ് തീരുമാനം. അങ്ങനെ താൻ മാത്രം മോശമാകുന്ന പരിപാടി നടക്കില്ല. എല്ലാത്തിന്റെയും എക്‌സ്ട്രീം കഴിഞ്ഞ് നിൽക്കുകയാണ്. ഒരു മാസം മുമ്പേ ആയിരുന്നുവെങ്കിൽ ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇനി ഒന്നും സറണ്ടർ ചെയ്യില്ല എന്നാണ് തീരുമാനമെന്നും രാഹുൽ മാങ്കൂട്ടത്തിൽ യുവതിയോട് പറയുന്നു
നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല. എനിക്ക് ഒന്നും നഷ്ടപെടാനില്ല. കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാലോ, അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. അപ്പോ അതൊക്കെ കഴിഞ്ഞിട്ട് വാ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയോട് പറയുന്നു. അതേസമയം ബാക്കിയുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പോൾ വലിയ സൂപ്പർ ഹീറോ ആയല്ലോ എന്നാണ് യുവതി ഇതിനോട് ചോദിക്കുന്നത്.