ബൈസൺവാലിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി; പരുക്കേറ്റവരുമായി പോയ ആംബുലൻസും അപകടത്തിൽപ്പെട്ടു

ഇടുക്കി ബൈസൺവാലിയിൽ തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബൈസൺവാലിയിൽ ജീപ്പ് മറിഞ്ഞത്. സൂര്യനെല്ലി സ്വദേശി കാർത്തിക, അമല
 

ഇടുക്കി ബൈസൺവാലിയിൽ തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബൈസൺവാലിയിൽ ജീപ്പ് മറിഞ്ഞത്. സൂര്യനെല്ലി സ്വദേശി കാർത്തിക, അമല എന്നിവരാണ് മരിച്ചത്

അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസും അപകടത്തിൽപ്പെട്ടു. തേനി ടൗണിൽ വെച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.

ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ ജിന്റോയ്ക്ക് പരുക്കേറ്റു. രാജകുമാരി സ്വദേശിയാണ് ജിന്റോ. തുടർന്ന് ഇവരെ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിലേക്ക് പോയത്.