അറ്റകുറ്റപ്പണികൾക്കായി ഇടുക്കി വൈദ്യുതി നിലയം നാളെ മുതൽ ഒരു മാസം അടച്ചിടും; വൈദ്യുതി ഉത്പാദനം കുറയും
Nov 10, 2025, 11:32 IST
അറ്റകുറ്റപ്പണികൾക്കായി ഇടുക്കി വൈദ്യുതി നിലയം നാളെ മുതൽ ഒരു മാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു മാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകും
നവംബർ 11 മുതൽ ഡിസംബർ 10 വരെയുള്ള നീണ്ട കാലത്തേക്കാണ് പവർഹൗസ് തത്കാലം അടച്ചിടുന്നത്. ആകെയുള്ള ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണത്തിനാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഭാഗികമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്
എങ്കിലും പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ട് എന്നത് 390 മെഗാവാട്ടായി കുറയും. രണ്ട് ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൾവിന്റെ സീലുകൾ തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റലാണ് പ്രധാനം.